ദുബായ്: ദുബായിയുടെ പുതിയ വിനോദസഞ്ചാര കേന്ദ്രമായ ദുബായ് ഫ്രെയിം കാണാനായി ഇനി നീണ്ട ക്യൂവിൽ കാത്തുനിൽക്കേണ്ടതില്ല. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം അധികൃതർ പുതിയതായി ഒരുക്കിയിരിക്കുകയാണ്. ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് നിശ്ചിത സമയത്ത് നേരെ കയറിചെല്ലാവുന്നതാണ്. കൂടാതെ സൗജന്യ വൈഫൈയും ലഭിക്കും.
Read Also: ദുബായിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് മന്ത്രാലയം
ദുബായ് ഫ്രെയിം കാണാനുള്ള ഇ-ടിക്കറ്റിങ് സംവിധാനം ബുധനാഴ്ച രാവിലെ ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അബ്ദുൾ റഹിമാൻ അൽ ഹാജിരിയാണ് ഉദ്ഘാടനം ചെയ്തത്. ദുബായ് ഫ്രെയിം കാണാൻ ഇതിനകം അഞ്ച് ലക്ഷത്തോളം പേരാണ് എത്തിയതെന്ന് അദ്ദേഹം പറയുകയുണ്ടായി. ദുബായിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായും ഇത് ഇടംപിടിച്ചു. ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും ഫ്രെയിമിലേക്കുള്ള സന്ദർശനം ഉറപ്പാക്കാനുള്ള സംവിധാനമാണ് ഇ-ടിക്കറ്റെന്നും ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു.
Post Your Comments