ബൊഗോട്ട: ഇംഗ്ലണ്ടിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ കൊളംബിയൻ താരങ്ങള്‍ക്ക് വധഭീഷണി. മത്തേയസ് ഉറിബേ, കാര്‍ലോസ് ബെക്ക എന്നിവരാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിക്ക് നഷ്ടമാക്കിയത്. മത്സരം അവസാനിച്ചതിനു പിന്നാലെയാണ് ഇവർക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വധ ഭീഷണി നിറഞ്ഞത്. ഉറിബേയും ബൊക്കയും രാജ്യത്ത് ഇനി കാലുകുത്തില്ലെന്നാണ് ആരാധകർ പറയുന്നത്.
ഉറിബേയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നുപോയപ്പോള്‍ ബെക്കയുടെ ഷോട്ട് ഇംഗ്ലീഷ് ഗോളി ജോര്ഡാന് പിക്ഫോര്‍ഡ് തടയുകയായിരുന്നു. എസ്കോബാറിന്റെ 24 ാം ചരമവാര്‍ഷികത്തിലാണ് ഉറിബേയ്ക്കും ബെക്കയ്ക്കും വധഭീഷണി ഉണ്ടായിരിക്കുന്നത്.
Post Your Comments