മാവേലിക്കര: ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തഴക്കര ഇറവങ്കര പാലനില്‍ക്കുന്നതില്‍ ഷോബിന്‍ ഫിലിപ്പിന്റെ ഭാര്യ ഷീബയെ (42) ഇന്നലെ രാവിലെ ഏഴിനാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. തുടർന്ന് വൈകുന്നേരം മാവേലിക്കര ജില്ലാ ആശുപത്രി ജംഗ്ഷനിൽ ഭർത്താവ് ഷോബിനെ (48) കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
തെങ്കാശിയില്‍ കൃഷി നടത്തുകയാണ് ഷോബിന്‍. അടുത്തകാലത്താണ് ഇവർ തഴക്കരയില്‍ സ്ഥിരതാമസമാക്കിയത്. കൃഷി നോക്കാനായി ഷോബിന്‍ പതിവുപോലെ ഇന്നലെ പുലര്‍ച്ചെ പോയി. അസുഖബാധിതയായ ഭാര്യയെ വിളിച്ചുണര്ത്താതെയാണ് ഷോബിന്‍ പോയത്.
Read more:പരിക്കേറ്റ യെമനികൾക്ക് ഇന്ത്യയിൽ ചികിത്സയൊരുക്കി യു.എ.ഇ
എന്നാൽ മക്കളായ ഷിബിനും എബിനുമാണ് ഷീബയെ വായില്‍ നിന്ന് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടത്. രാത്രിയിൽ ഷീബയ്ക്ക് ചുമ അനുഭവപ്പെട്ടപ്പോൾ ഷോബിൻ മരുന്ന് നൽകിയെന്ന് സൂചനയുണ്ട്. തുടർന്ന് മരണവിവരം അറിയിക്കാന്‍ ഷോബിയുടെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.
ടവര്‍ ലൊക്കേഷന്പരിശോധിച്ച പൊലീസ് ഷോബിന്‍ മാവേലിക്കരയില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷോബിനെ സ്വന്തം കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.അകത്തു നിന്ന് പൂട്ടിയ കാറിന്റെ പിന്നിലേക്ക് ചരിച്ച ഡ്രൈവിംഗ് സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കാറില്‍നിന്ന് ഒരു കുപ്പി വെള്ളവും ഒരു കിളിക്കൂടും കണ്ടെത്തി.
ഷീബയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് ഇടപ്പോളിലെ സ്വകാര്യആശുപത്രി അധികൃതര്‍ അറിയിച്ചു.ഷോബിന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടക്കും. ഷോബിന്റെ മരണകാരണം വ്യക്തമായിട്ടില്ല.
Post Your Comments