മുസാഫര്‍നഗര്‍: പെണ്‍കുട്ടികളോടുള്ള ക്രൂരത അവസാനിക്കുന്നില്ല. നിയമം എത്രയൊക്കെ കര്‍ക്കശമാക്കിയാലും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമം തുടര്‍ന്നുകൊണ്ടിരിക്കും. 12 വയസുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തുന്നത്.
READ ALSO: വീട് അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
പ്രതികളായ ആറ് പേരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളുമുണ്ട്. 14, 16 പ്രായമുള്ളവരാണിവര്‍. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പ്രതികള്‍ ആറ് പേരും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ആദ്യം പോലീസ് കേസ് എടുക്കാന്‍ വിസമ്മതിച്ചതായി ആരോപണം ഉയരുന്നുണ്ട്. ജ്ൂണ്‍ 26നാണ് കുട്ടിയെ സംഘം കാറില്‍ എത്തി തട്ടിക്കൊണ്ട് പോയതെന്ന് പെണ്‍കുട്ടിയുടെ മുത്തശ്ശി പറയുന്നു. പെണ്‍കുട്ടിയുടെ അമ്മ മരിച്ചുവെന്നും ഇപ്പോള്‍ മുത്തശ്ശിക്കൊപ്പമാണ് കുട്ടി കഴിയുന്നതെന്നുമാണ് വിവരം.
Post Your Comments