ഇടുക്കി: ഇടുക്കിയിലെ സൂര്യനെല്ലിയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സിങ്ങുകണ്ടത്ത് ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് അടിമാലി പഞ്ചായത്തിലെ പെട്ടിമുടി ഞാവല്‍മറ്റം സ്വദേശി തങ്കച്ചന് മരിച്ചത്. ബന്ധുവായ ഗോപിയുടെ വീട്ടിലെത്തിയതായിരുന്നു തങ്കച്ചന്.
Also Read : കാട്ടാന ആക്രമണം; 11കാരന് ദാരുണാന്ത്യം
ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം മറ്റൊരു ബന്ധുവിന്റെ കൂടെ സമീപത്തെ ഷെഡില്‍ ഉറങ്ങാന്‍ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഒരു മാസത്തിനിടെ ഈ പ്രദേശത്ത് രണ്ടാമത്തെ ആളാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
Post Your Comments