Latest NewsIndia

സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജപ്രചരണം; മഹാരാഷ്ട്രയില്‍ ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നു

മുംബൈ: സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജപ്രചാരണങ്ങൾ ഉദ്ധരിച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ മഹാരാഷ്ട്രയിൽ വർധിച്ചു വരുന്നതായി റിപ്പോർട്ട്. സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര മാസത്തിനിടെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് നിരപരാധികളായ പത്ത് പേരെയാണെന്ന് മഹാരാഷ്ട്ര എഡിജിപി ബിപിന്‍ ബിഹാരി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്തെ ധുലെ ജില്ലയില്‍ അഞ്ച് പേരെ തല്ലിക്കൊന്നതാണ് അവസാനത്തെ സംഭവം. ധുലെ ജില്ലയിലെ റെയിന്‍പാഡയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവരാണെന്ന വ്യാജ സന്ദേശമാണ് അഞ്ച് പേരുടെ ജീവനെടുക്കാനിടയാക്കിയത്. സംഘം ചേര്‍ന്നെത്തിയവരില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയോടു സംസാരിച്ചതോടെയാണ് അക്രമത്തിന്റെ തുടക്കം. കുട്ടിയെ തട്ടിക്കൊണ്ടു പോകാനെത്തിയവരാണെന്ന സംശയത്തില്‍ നാട്ടുകാര്‍ ഇവരെ വളയുകയായിരുന്നു. സംഘത്തിലെ അഞ്ച് പേർക്കും കല്ലുകളും ഇരുമ്പു ദണ്ഡുകളും വടിയും മറ്റും ഉപയോഗിച്ചുള്ള ക്രൂര മര്‍ദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. സംഭവ സ്ഥലത്തു വെച്ചുതന്നെ അഞ്ച് പേരും കൊല്ലപ്പെട്ടിരുന്നു.

Also Read : വീണ്ടും ആൾക്കൂട്ട ആക്രമണം : അഞ്ചുപേർ കൊല്ലപ്പെട്ടു

ഔറംഗാബാദ്, നന്ദുര്‍ബാര്‍, ധുലെ, ജല്‍ഗാവ്, നാസിക്, ബീഡ്, പര്‍ഭനി, നാന്ദെദ്, ലാത്തൂര്‍, ഗോണ്ടിയ, ജില്ലകളിലും സമാന സംഭവങ്ങൾ അരങ്ങേറിയതായി എഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ പ്രദേശത്തു സജീവമാണെന്ന സന്ദേശം ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നതായും ഇതാണ് ജനക്കൂട്ടത്തെ അക്രമത്തിലേക്കു നയിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button