റോഡില്‍ വാഹനപ്പെരുപ്പം വര്‍ധിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ നാം ദിനം പ്രതി കേള്‍ക്കുന്ന കാര്യമാണ്. ഇത്തരത്തില്‍ ആകാശത്ത് വിമാനപ്പെരുപ്പം ഉണ്ടാകുന്നതായി ഒരു നിമിഷമെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ ? . എന്നാല്‍ സംഗതി ശരിയാണെന്ന് ഉറപ്പിച്ച് തന്നെ പറയാം. രാജ്യാന്തര തലത്തില്‍ ഒരു ദിവസം പറന്ന വിമാനങ്ങളുടെ ഞെട്ടിക്കുന്ന കണക്ക് ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാര്‍ 24 പുറത്ത് വിട്ടിരുന്നു. അതും ഫോട്ടോ സഹിതം.
2,02,157 വിമാനങ്ങളാണ് ആകാശത്തില്‍ 24 മണിക്കൂറിനകം പറന്നതായി വെബ്‌സൈറ്റ് രേഖപ്പെടുത്തുന്നത്. ആകാശ ദൃശ്യമാണ് വൈബ്‌സൈറ്റ് പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ മഞ്ഞ നിറത്തിലുള്ള പുള്ളികളായി രേഖപ്പെടുത്തിയിരിക്കുന്നതാണ് വിമാനങ്ങള്‍. രണ്ട് ലക്ഷത്തിലധികം വിമാനങ്ങള്‍ ആകാശത്ത് പറന്ന ആദ്യ ദിനമെന്നാണ് വെബ്‌സൈറ്റ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരേ സമയത്ത് വെറും 19000 വിമാനങ്ങള്‍ ആകാശത്തുണ്ടായ സന്ദര്‍ഭമുണ്ടായിട്ടുണ്ടെന്നും വെബ്‌സൈറ്റ് നേരത്തെ അറിയിച്ചിരുന്നു.
ഫ്‌ളൈറ്റ് റഡാറിന്റെ ട്വീറ്റ്
Yesterday was the busiest day of the year in the skies so far and our busiest day ever. 202,157 flights tracked! The first time we’ve tracked more than 200,000 flights in a single day on https://t.co/krDfUYSbzK pic.twitter.com/ApCMHaVEQp
— Flightradar24 (@flightradar24) June 30, 2018
Post Your Comments