ന്യൂഡൽഹി : ഡൽഹിയുടെ പൂർണ സംസ്ഥാന പദവിയെക്കുറിച്ച് സുപ്രീം കോടതിയുടെ നിർണായക വിധി പുറത്ത്. ഡൽഹിക്ക് പൂർണ പദവി നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രസ്താവിച്ചു. ഭരണപരമായ തീരുമാനങ്ങൾ ലഫ: ഗവർണർ വൈകിക്കരുത്. സർക്കാരും ലഫ: ഗവർണറും ഒന്നിച്ച് മുമ്പോട്ട് പോകണമെന്ന് കോടതി അറിയിച്ചു . തീരുമാനങ്ങൾ ഭരണഘടനയ്ക്ക് അനുസൃതമാകണമെന്നും ഗവർണർക്ക് തുല്യമല്ല ലഫ: ഗവർണറെന്നും ദീപക് മിശ്ര പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നിയമസഭയ്ക്ക് പൊലീസ്, ഭൂമി, ക്രമസമാധാനം എന്നിവ ഒഴികെയുള്ളവയിൽ നിയമനിർമാണം ആകാം. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണം. എന്നാൽ തീരുമാനങ്ങൾക്ക് ലഫ്. ഗവർണറുടെ അനുമതി വേണം എന്ന് ഇതിന് അർത്ഥം ഇല്ല. ജനാധിപത്യത്തിൽ കൂട്ടായ പ്രവർത്തനം വേണം. ജനപ്രധിനിതികൾക്ക് കൂട്ട് ഉത്തരവാദിത്വമുണ്ട്. ഭരണഘടന പദവിയിൽ ഇരിക്കുന്നവർക്ക് സ്വീകാര്യത വേണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
Post Your Comments