Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

ആളുകളെ തമ്മില്‍ തല്ലിക്കാന്‍ ബെസ്റ്റാണ് ദിയ; ബിഗ് ബോസ് മത്സരാര്‍ത്ഥി ദിയാ സനയെ തെറിവിളിച്ച് സോഷ്യല്‍മീഡിയ

കൊച്ചി : ആളുകളെ തമ്മില്‍ തല്ലിയ്ക്കാന്‍ ബെസ്റ്റാണ് ദിയ. ബിഗ്‌ബോസ് സ്ഥാനാര്‍ത്ഥി ദിയ സനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം. ബിഗ്ബോസ് ഹൗസില്‍ തമ്മില്‍ തല്ലിക്കാന്‍ വേണ്ടി നടക്കുകയാണെന്നാണ് ദിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത് . പ്രേക്ഷകര്‍ക്ക് പരിചിതരായ മുഖങ്ങള്‍ക്കിടയില്‍ അപരിചിതയാണ് എല്‍ജിബിടി ആക്ടിവിസ്റ്റ് കൂടിയായ ദിയ. ഇവര്‍ക്കെതിരെ നിരവധിപ്പേരാണ് തെറിവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്ത് കണ്ടാണ് ഇവളെപ്പോലുള്ളവരെ ഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ചോദിച്ച് ചാനലിനെയും അവതാരകനെയും ആളുകള്‍ തെറിവിളിക്കുകയാണ്.

Read Also : കള്ളനോട്ട് കേസിലെ പ്രതിയായ സീരിയല്‍ നടിയുടെ വീട്ടില്‍ സ്ഥിരം വന്നിരുന്ന സ്വാമിയെ കുറിച്ച് അന്വേഷണം

കുടുംബത്തിന്റെ സപ്പോര്‍ട്ട് ഇല്ലെന്ന് പറഞ്ഞ് ശ്വേതയ്ക്കും പേളിക്കും മുന്നില്‍ ദിയ കരഞ്ഞിരുന്നു. ഇതിനെ കളിയാക്കിയും വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു. വത്തക്കാ സമരവും മാറുതുറക്കലും ചുംബന സമരത്തിന്റെയും പിന്നാലെ നടക്കുന്ന നിന്നെയൊക്കെ എങ്ങനെ കുടുംബം സപ്പോര്‍ട്ട് ചെയ്യുമെന്നാണ് ആളുകള്‍ ചോദിക്കുന്നത്.

ഈ ഇന്റര്‍നാഷണല്‍ ദുരന്തത്തിന് ഇനി സപ്പോര്‍ട്ടിന്റെ കുറവേ ഉള്ളു. ആളുകളെ തമ്മില്‍ തല്ലിക്കാന്‍ വേണ്ടി ഒരാളുടെ കുറ്റം അടുത്ത ആളുടെ അടുത്ത് ചെന്ന് പറഞ്ഞു നടക്കും. ഇതിന്റെ ഇടയില്‍ പറയുന്നതെന്താണെന്ന് അവള്‍ക്കു പോലും മനസിലാകാത്ത കാര്യങ്ങള്‍ ബുദ്ധി ജീവിയും ആക്ടിവിസ്റ്റും ആണെന്ന് തെളിയിക്കാന്‍ വളവളാന്നു പറഞ്ഞോണ്ട് ഇരിക്കും. ബിഗ് ബോസ്സില്‍ പ്രോബ്ലെംസ് ഉണ്ടാക്കാന്‍ ഏഷ്യാനെറ്റിന് ഇവളെ വേണം. അതുകൊണ്ട് പ്രേക്ഷകര്‍ മുഴുവന്‍ ഇതിനെ ഒഴിവാക്കാന്‍ റിക്വസ്റ്റ് ചെയ്താലും അവര്‍ ഒഴിവാക്കില്ല. I hate her..ദിയ സനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍ ഇങ്ങനെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button