അണക്കര: കള്ളനോട്ട് അടിച്ചതിന് പിടിയിലായ സീരിയല്‍ നടി സൂര്യയുടെ കൊല്ലം മനയന്‍ കുളങ്ങര ഉഷസിലെ വീട് അയല്‍ക്കാര്‍ക്കു പോലും പ്രവേശനമില്ലാത്ത ഉരുക്കു കോട്ടയായിരുന്നുവെന്ന് റിപ്പോർട്ട്. സൂര്യ ബെംഗളൂരുവില്‍ താമസിക്കുന്നതിനാല്‍ അമ്മ രമാദേവിയും മറ്റൊരു മകള്‍ ശ്രുതിയും അവിടെയായിരിക്കുമെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. മാസത്തില്‍ ഒന്നോ രണ്ടോ തവണയാണ് ഇവര്‍ നാട്ടിലെത്തിയിരുന്നത്. വീട്ടിലെത്തിയാൽ തന്നെ ആരെങ്കിലും സൗഹൃദം കൂടാനോ സംസാരിക്കാനോ ചെന്നാല്‍ വീട്ടിലേക്ക് അടുപ്പിക്കാറില്ലായിരുന്നു.
Read Also: സീരിയല്‍ നടിയേയും സംഘത്തേയും പോലീസ് കുടുക്കിയത് നാടകീയമായി: ദിവസങ്ങള്‍ നീണ്ടുനിന്ന ഓപ്പറേഷന്‍
രാത്രി സമയങ്ങളില്‍ വലിയ ആഡംബര വാഹനങ്ങളില്‍ അപരിചിതര്‍ ഇവിടെക്ക് എത്താറുണ്ടായിരുന്നു. ബന്ധുക്കളാണെന്നാണ് രമാദേവി അയല്‍ക്കാരോട് പറഞ്ഞിരുന്നത്. വീടിന് ചുറ്റുമുള്ള കൂറ്റൻ മതിലും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കടലാസു ചെടികളും പുറംലോകവുമായി അടുക്കുന്നതിന് ഇവർക്ക് ഒരു മറയായിരുന്നു. ഗേറ്റ് പൂട്ടിയിട്ടാൽ അകത്ത് ആളുണ്ടോ എന്ന് പോലും കണ്ടുപിടിക്കാനാകാത്ത അവസ്ഥയായിരുന്നു ഇവിടെ. പഴയ കുടുംബവീട് ലക്ഷങ്ങള്‍ ചെലവിട്ടാണ് ഇവര്‍ ഇപ്പോള്‍ കാണുന്ന രീതിയില്‍ മോടിപിടിപ്പിച്ചെടുത്തത്.
Post Your Comments