ഭാരത‌്പുര്‍: ഇളയച്ഛന്റെ മകളെ ബലാത്സംഗംചെയ്യാന്‍ ശ്രമിച്ച പതിനേഴുകാരനെ അച്‌ഛന്‍ വെടിവച്ചുകൊന്നു. രാജസ്ഥാനിലെ ഭാരത‌്പുര്‍ ജില്ലയില്‍ കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. അച്ഛനെയും മൂത്തമകനെയും പൊലീസ‌് അറസ്റ്റ‌് ചെയ‌്തു.
ALSO READ: ഭാര്യയുടെ അവിഹിതബന്ധത്തെ ചൊല്ലിയുള്ള വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു
ഗ്രാമമുഖ്യന്‍ പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ‌് സംഭവം പുറത്തറിഞ്ഞത‌്. ജൂണ്‍ 25നാണ് പതിനേഴുകാരന്‍ ഇളയച്‌ഛന്റെ മകളെ ബലാത്സംഗംചെയ്യാന്‍ ശ്രമിച്ചത്. സംഭവം അറിഞ്ഞതോടെ അച്ഛൻ മകനെ വെടിവച്ചുകൊന്നു. തെളിവ‌് നശിപ്പിച്ചതിന് ഇയാളുടെ മൂത്ത മകനെയും പോലീസ് അറസ്റ്റ് ചെയ്‌തു.
Post Your Comments