മോസ്കോ: അര്‍ജന്റീനയ്ക്ക് പുതിയ വാഗ്ദാനവുമായി ഇതിഹാസ താരം മറഡോണ. ലോകകപ്പ് സ്വന്തമാക്കാതെ മടങ്ങിയ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കോച്ച് സാംപൊളി രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് മറഡോണ പുതിയ വാഗ്ദാനവുമായി രംഗത്തെത്തുന്നത്. അര്‍ജന്റീനിയന്‍ ടീമിന്റെ പരിശീലന ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഇതിഹാസ താരം മറഡോണ അറിയിച്ചു.
Also Read : മെസ്സിയെ ഒഴിവാക്കി അർജന്റീന ടീമിനെതിരെ രൂക്ഷവിമർശനവുമായി ഇതിഹാസതാരം ഡീഗോ മറഡോണ
2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ മറഡോണയായിരുന്നു കോച്ച്. അന്ന് ടീമിന് വേണ്ടി കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ മറഡോണയ്ക്ക് കഴിഞ്ഞിരുന്നില്ല. അന്ന് ക്വാര്‍ട്ടറില്‍ എതിരില്ലാത്ത നാല് ഗോളിന് ജര്‍മനിയോട് തോറ്റ് ടീം പുറത്താവുകയായിരുന്നു. അതുകൊണ്ട് തന്നെ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഫെഡറേഷനില്‍ നിന്ന് ഇതിന് അനുകൂലമായ പ്രതികണം ഉണ്ടാകാന്‍ സാധ്യ കുറവാണ്.
നിലവില്‍ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റ് അര്‍ജന്റീന പുറത്തായതോടെയാണ് വാഗ്ദാനവുമായി ഡീഗോ മറഡോണ രംഗത്തെത്തിയത്. ‘ടീമിനെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്നും തിരിച്ച് ഒന്നും ആവശ്യപ്പെടുന്നില്ലെന്നും മറഡോണ പറയുന്നു. വിഷയത്തില്‍ എന്താണ് നിലപാടെന്നറിയാന്‍ ഉറ്റുനോക്കുകയാണ് കായികലോകം.
Post Your Comments