കാസര്‍ഗോഡ്: സ്വത്തുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.ബോവിക്കാനത്ത് ബിഎസ്എന്‍എല്‍ ഡിവിഷന് എഞ്ചിനീയറായ മല്ലം സ്വദേശി സുധാകരനാണ് (55) കൊല്ലപ്പെട്ടത്.
Read also:വിവാഹ പാര്‍ട്ടിക്കിടെയുണ്ടായ ആക്രമണത്തില്‍ കുട്ടികളടക്കം 11 പേര്‍ക്ക് ദാരുണാന്ത്യം
അയൽവാസിയായ രാധാകൃഷ്ണൻ (51) സുധാകരനെ വെട്ടിയ ശേഷം കുമ്പളയില്‍ വെച്ച് ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. വഴിത്തര്‍ക്കമാണ് കൊലപാതക കാരണം. വൈകുന്നേരം മംഗളൂരുവിൽനിന്ന് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്സ്പ്രസ്സിന് മുന്നില്‍ ചാടിയാണ് രാധാകൃഷ്ണൻ ആത്മഹത്യ ചെയ്തത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments