Latest NewsGulf

മലയാളികളെ പിഴിഞ്ഞ് നിരവധി വിമാനക്കമ്പനികള്‍

കൊച്ചി: യുഎയിൽ മധ്യവേനലവധി ആരംഭിച്ചതോടെ പ്രവാസികളെ പിഴിഞ്ഞ് നിരവധി വിമാനക്കമ്പനികള്‍. ഓണവും വലിയ പെരുന്നാളും കൂടാനായി നാട്ടിലേക്ക് വരുന്നവർക്ക് തിരിച്ചടിയായി കുത്തനെ നിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ് വിമാന കമ്പനികൾ.

ഈ മാസം അഞ്ചിന് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലെക്കെത്താൻ ശരാശരി നിരക്ക് 25,000 മുതൽ അറുപതിനായിരം രൂപവരെ നൽകണം. തിരിച്ചു മടങ്ങുമ്പോഴും ഇതുപോലെ തന്നെ തുക നൽകേണ്ടിവരും. ആഗസ്റ്റ് 29ന് തിരുവനന്തപുരത്തു നിന്നോ കൊച്ചിയിൽ നിന്നോ ദുബായ്, കുവൈത്ത്, തുടങ്ങിയ മേഖലകളിലേക്ക് 32,124 മുതൽ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപവരെ കൊടുക്കണം ടിക്കറ്റ് നിരക്കായി. ഇതേ ദിവസം കോഴിക്കോട് റിയാദ് ഫ്ലൈറ്റുകളുടെ പരമാവധി നിരക്ക് 70,200 രൂപയും.

Read also:ക​ഫീ​ല്‍​ഖാ​ന്‍റെ സ​ഹോ​ദ​ര​നെ​തി​രേ കേസെടുത്തു

ഇന്ത്യൻ വിമാനക്കമ്പനിയായ എയർ ഇന്ത്യയും കൊള്ളയടിക്കുന്ന കാര്യത്തിൽ ഒട്ടു പിന്നിലല്ല. സെപ്റ്റംബർ 29ന് കോഴിക്കോട് ബെഹ്റൈന്‍ വിമാനനിരക്ക് 60,348 രൂപയാണ്. ഉത്സവനാളുകളിൽ കൂടുതൽ സർവ്വീസ് വേണമെന്ന ആവശ്യം വിമാനകമ്പനികൾ ഇക്കുറിയും കേട്ടിട്ടില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മധ്യവേനലവധിക്കാലത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button