ഫേസ്ബുക്ക് ഉപയോക്താക്കളെ അല്‍പമൊന്ന് ഞെട്ടിക്കുന്ന വാര്‍ത്താണ് ഏറ്റവും ഒടുവില്‍ കമ്പനിയില്‍ നിന്നും പുറത്ത് വരുന്നത്. അധികം ഉപയോഗമില്ലാതിരുന്ന മൂന്ന് ആപ്പുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനത്തിലാണ് ഫേസ്ബുക്ക്.
ഹലോ, മൂവ്‌സ്, ടിബിഎച്ച് എന്നീ ഫേസ്ബുക്ക് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിര്‍ത്തലാക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം ആപ്പുകള്‍ ഫേസ്ബുക്കിന് ഉള്ളതായി പോലും പലര്‍ക്കും അറിയില്ല. ഇവയ്ക്ക് മികച്ച പ്രചാരം കിട്ടാത്ത അവസ്ഥ വന്നപ്പോഴാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
യുഎസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ ആന്‍ഡ്രോയിഡ് ഡയലറിന് പകരമായുള്ള ആപ്പായിരുന്നു ഹലോ. മൂവ്‌സിനെ അവതരിപ്പിച്ചത് ഫിറ്റ്‌നസ് ആപ്പായിട്ടും. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉപയോഗിച്ച് വന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായിരുന്നു ടിബിഎച്ച്.
Post Your Comments