Latest NewsKerala

ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റിവച്ചു. ഇക്കഴിഞ്ഞ ജൂൺ 13നാണ് സംസ്ഥാന പോലീസിന്റെ അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി അഭിഭാഷകൻ മുഖേന ദിലീപ് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. ഈ മാസം 23ന് കേസ് പരിഗണിക്കും. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി വിധി പ്രസ്താവിക്കുക.അതേസമയം കേസ് വൈകിപ്പിക്കുന്നതിനാണ് ദിലീപിന്റെ ഹര്‍ജിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button