ചിറ്റാര്‍ : ഓര്‍ത്തഡോക്സ് സഭയില്‍ അഞ്ച് വൈദീകര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചുവെന്ന വാര്‍ത്തകള്‍ വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കെ മറ്റൊരു പീഡനം കൂടി നടന്നെന്ന് സഭയിലെ തന്നെ വൈദീകന്റെ വെളിപ്പെടുത്തല്‍. പത്തനംതിട്ടയിലെ ചിറ്റാര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ മുന്‍ വികാരിക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെയുള്ള ലൈംഗിക പീഡന പരാതി സഭ ഒതുക്കിയെന്നാണ് മാനേജിങ് കമ്മറ്റി അംഗമായ ഫാ. മാത്യു വാഴക്കുന്നം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഇരയായ യുവതിയുടെ ഭര്‍ത്താവ് നിരണം ഭദ്രാസനാധിപന്‍ പരാതി നല്‍കിയെന്നും എന്നാല്‍ സമ്മര്‍ദ്ദം വഴി ഇത് പിന്‍വലിപ്പിച്ചെന്നുമാണ് ഫാ. മാത്യു വാഴക്കുന്നം വെളിപ്പെടുത്തിയത്. ആറു തവണയാണ് ഇത്തരത്തില്‍ പരാതി പിന്‍വലിക്കണമെന്ന് പറഞ്ഞ് യുവതിയുടെ ഭര്‍ത്താവിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഫാ. മാത്യു വാഴക്കുന്നം പറയുന്നു.
Post Your Comments