ബെര്‍ലിന്‍: തന്റെ മുന്നില്‍ വന്നിരിക്കുന്ന കുട്ടിത്തം മാറാത്ത പെണ്‍കുട്ടി അനുഭവിച്ച ദുരിതം കേട്ടറിഞ്ഞ ആ ഡോക്ടർക്ക് എന്തുപറയണമെന്നു പോലും അറിയാതെയായി. വെറും എട്ടു വയസു മാത്രമുള്ള അവള്‍ ഐഎസിന്റെ ലൈംഗിക അടിമയായിരുന്നു. കണ്ണില്ലാത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയായ ആ പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനായിരുന്നു ജാന്‍ കസില്‍ഹന്‍ എന്ന ഡോക്ടരുടെ ദൗത്യം. ഐ എസിന്റെ ലൈംഗിക അടിമകളെ ചികില്സിക്കുന്ന കൂട്ടത്തിലായിരുന്നു സെെക്യാട്രിസ്റ്റ് കൂടിയായ ഡോക്ടർ ഈ എട്ടു വയസുകാരിയെ കണ്ടത്.
പെൺകുട്ടി പറഞ്ഞ വിവരങ്ങൾകേട്ട് ഡോക്ടർ മരവിച്ചിരുന്നുപോയി. പെണ്‍കുട്ടി എട്ട് മാസത്തിനിടയില്‍ 10 തവണയാണ് ഭീകരര്‍ക്കിടയില്‍ വില്‍പ്പനച്ചരക്കായി എത്തിയത്. മാത്രമല്ല ഈ എട്ടു മാസത്തിനിടയില്‍ ഓരോ ദിവസവും നൂറോളം തവണയാണ് അവള്‍ പീഡിപ്പിക്കപ്പെട്ടത്. യസീദി സ്ത്രീകളെയും പെണ്‍കുട്ടികളെയും ഐഎസ് ഭീകരര്‍ ലൈംഗിക അടിമകളായി ഉപയോഗിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ ആദ്യം നടത്തിയത് നദിയ മുറാദ് എന്ന യസീദി സ്ത്രീ ആയിരുന്നു. ഏറെ നാളത്തെ ചികിത്സക്കു ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നദിയയുടെ വാക്കുകള്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്.
2014ല്‍ ഭീകരര്‍ തട്ടിക്കൊണ്ടു വന്ന 7000ത്തോളം യസീദി വനിതകളില്‍ ഒരാള്‍ മാത്രമായിരുന്നു നദിയ. 2014ല്‍ യസീദി നഗരമായ സിഞ്ചറില്‍ നിന്നും നിരവധി സ്ത്രീകളെ ലൈംഗിക അടിമകളായി ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു വന്നിരുന്നു. യസീദികളെ സാത്താനെ ആരാധിക്കുന്നവരായിട്ടാണ് ഐഎസ് ഭീകരര്‍ കണക്കാക്കിയിരുന്നത്. മൊസൂളില്‍ നിന്നും 120 കിലോമീറ്റര്‍ മാത്രം അകലെയുള്ള സിഞ്ചര്‍ ഐഎസിന്റെ ശക്തികേന്ദ്രമാണ്.
അടുത്തിടെ 14കാരിയായ യസീദി പെണ്‍കുട്ടി എഖ്‌ലാസും താന്‍ ഐഎസിന്റെ പക്കല്‍ നിന്നും രക്ഷപെട്ടതിന്റെ കഥ വെളിപ്പെടുത്തിയിരുന്നു. കുറഞ്ഞ നാളുകള്‍ക്കിടെ നിരവധി തവണയാണ് എഖ്‌ലാസ് ഐഎസുകാര്‍ക്കിടയില്‍ ലൈംഗിക പീഡനത്തിന് ഇരയായത്.ഈ ഭീകരര്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് ആ കുട്ടിയുടെ ജീവിതം ഡോക്ടര്‍ പുറം ലോകത്തെ അറിയിച്ചത്. ഐഎസിന്റെ പിടിയിലകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ഇദ്ദേഹം.
Post Your Comments