ന്യൂഡൽഹി: 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടാനച്ഛൻ പിടിയിൽ. 38കാരനായ പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതി ഭാര്യയുടെ രണ്ട് പെൺമക്കളെയും പീഡനത്തിനിരയാക്കിയിരുന്നു. ആദ്യ ഭർത്താവ് മദ്യപാനിയും സ്ഥിരം യുവതിയെയും മക്കളെയും മർദിക്കുകയും ചെയ്തതോടെയാണ് ഇവർ പിരിഞ്ഞത്. തുടർന്നാണ് പ്ലംബിങ് തൊഴിലാളിയെ വിവാഹം ചെയ്തത്. എന്നാൽ ഇയാൾ പെൺമക്കളെ പീഡിപ്പിച്ചിരുന്നു വിവരം യുവതി അറിഞ്ഞിരുന്നില്ല.
ALSO READ: സഹോദരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സഹോദരൻ അറസ്റ്റിൽ
കഴിഞ്ഞ ദിവസം ഇളയ മകൾ മുറിയിലിരുന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി കുട്ടിയോട് കാര്യം തിരക്കി. തുടർന്നാണ് പെൺകുട്ടി പീഡനവിവരം അമ്മയോട് പറഞ്ഞത്. പെൺകുട്ടി ആറ് മാസം ഗർഭിണിയായിരുന്നു. മൂത്ത മകളെ പീഡിപ്പിച്ചതിനെ തുടർന്ന് ഇയാൾ ഒരിക്കൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ ഭാര്യയോടും മക്കളോടും മാപ്പ് പറഞ്ഞ് വീട്ടിൽ തിരികെ കയറുകയായിരുന്നു. ഭാര്യയുടെ പരാതിയെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Post Your Comments