
മലപ്പുറം: ആര്‍.എസ്.എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആലത്തിയൂര്‍ കുണ്ടില്‍ വിപിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. എടപ്പാള്‍ ശുകപുരം സ്വദേശി കൊട്ടിലില്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫ് ആണ് അറസ്റ്റിലായത്. ഇതോടെ വിപിന്‍ വധ കേസില്‍ ആകെ 18 പേര്‍ പിടിയിലായി.
ഒരു യുവതിയടക്കം കേസില്‍ അറസ്റ്റിലായവരെല്ലാം എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഗൂഢാലോചനാ കേസില്‍ ഇനി 3 പേര്‍ കൂടി പിടിയിലാകാനുള്ളതായി പൊലീസ് പറഞ്ഞു. വിപിന്‍ വധ കേസില്‍ 21-ാം പ്രതിയാണ് അബ്ദുൽ ലത്തീഫ്. ഇയാൾ വിപിൻ കൊലപാതകത്തിൽ പലതവണ ഗൂഢാലോചന നടത്തിയതായാണ് പോലീസ് കണ്ടെത്തിയത്.
വിപിന്‍ കൊല്ലപ്പെട്ട ശേഷം ഇയാള്‍ ബാംഗ്ലൂരിലേക്ക് പോയി. പിന്നീട് കഴിഞ്ഞ നവംബറില്‍ റാസല്‍ഖൈമയിലേക്ക് കടന്നു. ഇന്നലെ രാവിലെ 9 മണിയോടെ തിരിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയതോടെ പൊലീസ് പിടികൂടുകയായിരുന്നു.
Post Your Comments