ന്യൂഡല്‍ഹി: സൈബർ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മിശ്രവിവാഹിതരായ ദമ്പതികള്‍ക്കു പാസ്പോര്‍ട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഇത്തരത്തിൽ ആക്രമണം നേരിടുകയുണ്ടായി. തുടർച്ചയായി ആക്രമണം നടത്തുന്നവരെ മന്ത്രി ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യുന്നുമുണ്ട്.
Read Aslo: സുഷമ സ്വരാജിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഏഴ് കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും മ്യാന്മറും
സുഷമ സ്വരാജിനെതിരെ സോനം മഹാജന് എന്ന ട്വിറ്റര്‍ അക്കൗണ്ടിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് പരിഹാസമുയർന്നു. ഒരിക്കല്‍ താന്‍ സുഷമ സ്വരാജിന്റെ ആരാധികയായിരുന്നെന്നും മന്ത്രിക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിച്ചിരുന്നെന്നും മന്ത്രി തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും സോനം പറയുകയുണ്ടായി. കാത്തിരിക്കുന്നത് എന്തിനാണെന്നും ബ്ലോക്ക് ചെയ്തുകഴിഞ്ഞുവെന്നുമായിരുന്നു സുഷമ സ്വരാജ് ഇതിന് മറുപടി നൽകിയത്.
Intezaar kyon ? Lijiye block kr diya. https://t.co/DyFy3BSZsM
— Sushma Swaraj (@SushmaSwaraj) July 3, 2018
Post Your Comments