Latest NewsKeralaNewsCrime

അഭിമന്യുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന്: വിവരങ്ങള്‍ ഞെട്ടിക്കുന്നത്

കൊച്ചി: മഹാരാജാസ് കോളേജില്‍ വച്ച് ക്രൂരമായി കൊല്ലപ്പെട്ട വിദ്യാര്‍ഥി നേതാവ് അഭിമന്യുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് കൈമാറി. റിപ്പോര്‍ട്ടില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. റിപ്പോര്‍ട്ടില്‍ നിന്നും കൊലപാതകം ആസൂത്രിതമാണോ എന്ന് തെളിയിക്കുന്ന തരത്തിലുള്ള സൂചനകളാണ് ലഭിക്കുന്നത്.

അഭിമന്യുവിന്റെ ഇടത് ഭാഗത്തെ നെഞ്ചില്‍ ഏറ്റ കുത്താണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുത്തേറ്റ് ഹൃദയം പിളര്‍ന്ന അവസ്ഥയിലായിരുന്നു.ഏഴ് സെന്റീമീറ്റര്‍ നീളവും നാലു സെന്റീ മീറ്റര്‍ വീതിയുമുള്ള കത്തി ഉപയോഗിച്ചാണ് കുത്തിയിരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയിലെ പോലീസ് സര്‍ജന്‍ ഡോ. ബിജുവാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കുത്തേറ്റ് അഞ്ചു മിനിട്ടിനുള്ളില്‍ മരണം സംഭവിച്ചിരുന്നു. ഇത് വ്യക്തമാക്കുന്നതാണ് പോസറ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button