ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഐടി സെല്‍ അംഗം പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിലെ ഒരു അംഗവും കോണ്‍ഗ്രസ് നേതാവുമായ ചിരാഗ് പട്‌നായിക്കിനെതിരെയാണ് ഐടി സെല്‍ മുന്‍ അംഗമായ യുവതി ലൈംഗികാരോപണം ഉന്നയിച്ച് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. താനനുഭവിച്ചിരുന്ന പ്രശ്‌നം കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ അധ്യക്ഷ ദിവ്യ സ്പന്ദനയെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ നടപടിയൊന്നും സ്വീകരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.
കുറ്റവാളിക്കെതിരെ നടപടിയെടുത്തില്ലെന്നു മാത്രമല്ല, തന്നെ മോശമായി ചിത്രീകരിക്കാനും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അപമാനിക്കാനും ദിവ്യ ശ്രമിച്ചതായും യുവതി ആരോപിക്കുന്നുണ്ട്. ഐടി സെല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ചിരാഗ് പട്‌നായിക് തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും തുടര്‍ച്ചയായി ജോലിസ്ഥലത്തുവെച്ച് ലൈംഗിക താല്‍പര്യത്തോടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതി. ഇത്തരം പെരുമാറ്റത്തില്‍ തനിക്കുള്ള അതൃപ്തി പലതവണ പ്രകടിപ്പിച്ചിട്ടും ഇയാള്‍ ശല്യം തുടരുകയായിരുന്നെന്നും യുവതി പറയുന്നു.
പരാതി പറഞ്ഞപ്പോൾ കുറ്റവാളിക്കെതിരെ നടപടിയെടുത്തില്ലെന്നു മാത്രമല്ല, തന്നെ മോശമായി ചിത്രീകരിക്കാനും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അപമാനിക്കാനുമാണ് ദിവ്യ സ്പന്ദന ശ്രമിച്ചതെന്നും യുവതി ആരോപിക്കുന്നുണ്ട്. കൂടാതെ തന്നേക്കാള്‍ ഉയര്‍ന്ന സ്ഥാനം വഹിച്ചിരുന്ന ചിരാഗ് പട്‌നായിക്ക് വിചാരിച്ചാല്‍ തന്നെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ സാധിക്കും എന്നതിനാല്‍ ജോലി നഷ്ടപ്പെടാതിരിക്കാന്‍ ഏറക്കാലം ഇതെല്ലാം സഹിക്കുകയായിരുന്നെന്ന് അവര്‍ പരാതിയില്‍ പറയുന്നു. എന്നാല്‍ ഒടുവില്‍ ശല്യം സഹിക്കാനാവാതെ രാജി നല്‍കി. എന്നാൽ രാജി സ്വീകരിച്ചത് ഒരാഴ്ച കഴിഞ്ഞാണ്.
ഈ അവസരത്തിൽ തന്നെ ദിവ്യ ഉൾപ്പെടെ പലരും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവതി പറയുന്നു. യുവതിയുടെ ആരോപണത്തിനെതിരെ ദിവ്യ സ്പന്ദന പ്രസ്താവനയിലൂടെ പ്രതികരിച്ചിട്ടുണ്ട്. ഐടി സെല്ലിലെ ഒരാള്‍ മുന്‍ ജോലിക്കാരിയായ യുവതിയോട് മോശമായ പെരുമാറിയിട്ടുള്ളതായി വിശ്വസിക്കുന്നില്ലെന്നാണ് ദിവ്യയുടെ പ്രതികരണം.
Post Your Comments