
തിരുവനന്തപുരം: 12 വയസുകാരിയുടെ കാലു മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ പരിഹാര നീക്കം അറിയിച്ച് ഡോക്ടര്‍മാര്‍. ജി.ജി ആശുപത്രിയില്‍ വെച്ചാണ് 12 വയസുകാരി മറിയം ഹംദയുടെ കാല്‍ മാറി ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ ഇടത് കാല്‍മുട്ടിലായിരുന്നു അസുഖം. എന്നാല്‍ അതിന് പകരം വലത് കാലിലാണ് ശസ്ത്രക്രിയ ചെയ്തത്.
സംഭവത്തില്‍ കുട്ടിക്ക് ആവശ്യമായ തുടര്‍ ചികിത്സ നല്‍കാന്‍ തയാറാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഐസിയുവില്‍ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയായിരുന്ന കുട്ടി തന്നെയാണ് അമ്മയോട് വിവരം പറഞ്ഞത്. ആശുപത്രി അധികൃതരോട് വിശദീകരണം ചോദിച്ചപ്പോള്‍ കൈയ്യബദ്ധം പറ്റിയെന്നായിരുന്നു പ്രതികരണം.
പണം വാങ്ങാതെ കുട്ടിയുടെ ഇരു കാലിലും ശസ്ത്രക്രിയയും തുടര്‍ ചികിത്സ നടത്താമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനു പിന്നാലെ കുട്ടിയുടെ ബന്ധുക്കള്‍ പരാതി പിന്‍വലിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ പിതാവ് മാലി സ്വദേശിയാണ്. അമ്മ മലയാളിയും.
Post Your Comments