വടക്കാഞ്ചേരി: വീട്ടിനുള്ളില്‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയെ കസ്റ്റഡിയിലെടുത്തു. തെക്കുംകര പഞ്ചായത്തിലെ കല്ലംപാറ കോളനി റോഡില്‍ കല്ലുംകുന്നത്ത് ബാല (63)നാണു മരിച്ചത്. അടിയേറ്റാണ് മരണമെന്ന സംശയത്തിലാണ് ഭാര്യ ഭാരതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നു പുലര്‍ച്ചെയാണ് സംഭവം പുറത്തറിയുന്നത്. ഭാരതിയും ബാലനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടെന്നും പറയുന്നു. രാജന്, ഗിരിജന്‍ എന്നീ രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. ഇവര്‍ വീട്ടിലുണ്ടായിരുന്നില്ല. ഭാരതിക്കും ഒരു മകനും മാനസികമായ പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
സംഭവമറിഞ്ഞുടൻ ഗുരുവായൂര്‍ എസിപി ശിവദാസും വടക്കാഞ്ചേരി സിഐ പി.എസ്. സുരേഷും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
Also read : അഭിമന്യു വധക്കേസ്; രണ്ട് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
Post Your Comments