തിരുവനന്തപുരം: മലയാളത്തിലെ താരസംഘടനയായ അമ്മയിലേക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച സംവിധായകൻ കമൽ ഖേദ പ്രകടനവുമായി രംഗത്ത്. അമ്മയിലെ കൈനീട്ടത്തെ പരിഹസിച്ചതില്‍ മുതിര്‍ന്ന അംഗങ്ങള്‍ക്കു വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ചലച്ചിത്ര അക്കാഡമി ചെയര്‍മാനുംകൂടിയായ കമല്‍ പറഞ്ഞു. അക്കാഡമി ചെയര്മാന് എന്ന രീതിയിലല്ല പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Read also:ക്യാപ്റ്റന്‍ രാജുവിനെ കേരളത്തിലേക്ക് കൊണ്ടുവന്നു
രാജിവച്ച നടിമാര്‍ക്കു പിന്തുണ അറിയിക്കുന്നു. എന്നാൽ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും കമല്‍ വ്യക്തമാക്കി. മധു, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, ജനാര്ദനന് എന്നിവരാണു കമലിനെതിരെ രംഗത്തെത്തിയത്. ഔദാര്യത്തിനായി കൈനീട്ടി നില്ക്കുന്നവരെന്നായിരുന്നു കമലിന്റെ പരാമര്‍ശം. ഈ പരാമർശം തിരുത്താനാണ് കമൽ തയ്യാറായത്.
Post Your Comments