സോഡിയം അമിതമായി അടങ്ങിയ ഭക്ഷണമാണോ ഉപയോഗിക്കുന്നത്, എങ്കില്‍ മരണം അടുത്തെത്തിക്കഴിഞ്ഞു. പുതിയ പഠനങ്ങള്‍ അനുസരിച്ച് സോഡിയം ഹൈഡ്രജന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് കാരണമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. അന്തര്‍ദേശീയ ജേണല്‍ ഓഫ് എപിഡെമോളജിയിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രീ-ഹൈപ്പര്‍ ടെന്‍ഷന്‍ അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. രക്തസമ്മര്‍ദവും ഉപ്പുമായി ഏറെ ബന്ധമുണ്ട്. ഉപ്പ് കഴിച്ചാല്‍ രക്തസമ്മര്‍ദം പെട്ടെന്നു കൂടും. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ശരീരത്തില്‍ നിന്ന് കാല്‍സ്യം കൂടുതല്‍ അളവില്‍ നഷ്ടമാകും.
Also Read more: അച്ചാര്‍ ഭക്ഷണത്തില്‍ സ്ഥിരമാണോ? എന്നാല്‍ പണി ഉറപ്പ് !
ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ തോത് ബാലന്‍സ് ചെയ്യുന്നതു പൊട്ടാസ്യമാണ്. പൊട്ടാസ്യം കിട്ടുന്നതു പച്ചക്കറികളില്‍ നിന്നും പഴവര്‍ഗങ്ങളില്‍ നിന്നുമാണ്. മിക്ക പച്ചക്കറികളിലും സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പച്ചക്കറികള്‍ ധാരാളം കഴിക്കാത്തവര്‍ ഉപ്പ് കൂടുതലായി കഴിക്കുമ്പോല്‍ ശരീരത്തില്‍ സോഡിയത്തിന്റെ അളവു ക്രമാതീതമായി കൂടുന്നു. സോഡിയം ശരീരത്തില്‍ വെള്ളം പിടിച്ചുനിര്‍ത്തും. അതായത് രക്തത്തിലെ വെള്ളത്തിന്റെ അളവു കൂടും. രക്തത്തിന്റെ വ്യാപ്തം കൂടും. അപ്പോള്‍ രക്തസമ്മര്‍ദം(ബിപി) കൂടും.
Post Your Comments