പത്തനംതിട്ട: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധ പത്തനംതിട്ടയിലും പടര്‍ന്നു പിടിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ പത്തനംതിട്ടയില്‍ നിപ്പാ വൈറസ് ബാധ സ്ഥിതീകിച്ചിട്ടില്ലെന്നും ആ വാര്‍ത്ത വ്യാജമാണെന്നും വ്യക്തമാക്കി ആശുപത്രി സുപ്രണ്ട് രംഗത്തെത്തി.
Also Read : നിപ്പാ വൈറസ് ആലപ്പുഴയിലും? ഒരാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
അത്തരം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും സൂപ്രണ്ട് വ്യക്തമാക്കി. തുടര്‍ന്ന് വ്യാജ വാര്‍ത്തയ്ക്കെതിരെ പത്തനംതിട്ട അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സുപ്രണ്ടിന്റെ പരാതിയെ തുടര്‍ന്നാണ് അടൂര്‍ സി.ഐ.സന്തോഷ് കുമാറാണ് കേസ്സ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
Also Read : മാധ്യമപ്രവര്‍ത്തകര്‍ വ്യാജ വാര്‍ത്ത നല്‍കുന്നതില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
കഴിഞ്ഞ ദിവസം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും വിദഗ്ദ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കു മാറ്റിയ വ്യക്തിക്ക് നിപ്പ വൈറസ്സ് പിടിപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇത്തരം വ്യാജ പ്രചരണം നടത്തിയവര്‍ക്ക് എതിരെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
Post Your Comments