നടന് ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് വിവാദങ്ങള്‍ കത്തി നില്‍ക്കേയാണ് വനിതാ സംഘടനയായ വുമണ്‍ ഇന്‍ കളക്ടീവില്‍ നിന്നും നടി മഞ്ജു വാര്യര്‍ രാജി വെച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അതിനിടെയാണ് മഞ്ജുവിന്റെ രാജിയെക്കുറിച്ച് തിരക്കഥാകൃത്ത് ദീദീ ദാമോദരന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
മഞ്ജുവിന്റെ രാജിയെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. മഞ്ജു തന്നെയാണ് അത് പറയേണ്ടത്. എന്റെ അറിവില്‍ അവര്‍ രാജി വെച്ചതായി അറിയില്ലെന്നും ദീദീ ദാമോദരന്‍ പ്രതികരിച്ചു. നടന് ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം കത്തി നില്‍ക്കെ പ്രതിഷേധ സൂചകമായി നാലു നടിമാര്‍ അമ്മയില്‍ നിന്നും രാജി വച്ചു. ഇവരുടെ തീരുമാനത്തോട് മഞ്ജു യോജിച്ചിരുന്നില്ലെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ സംഘടനയില്‍ നിന്നും മഞ്ജു വാര്യര്‍ രാജി വെച്ചതായുള്ള വാര്‍ത്തകള്‍ പരക്കുന്നത്.
Post Your Comments