Latest NewsIndia

കോൺഗ്രസ് നേതാവിന്റെ മകളെ ബലാത്സംഗം ചെയ്യുമെന്ന്​ ഭീഷണി

മുംബൈ: കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ചതുര്‍വേദിയുടെ പത്തു വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന്​ ട്വിറ്ററില്‍ ഭീഷണി മുഴക്കിയ ആള്‍ക്കെതിരെ അവർ മുംബൈ പോലീസിൽ പരാതി നല്‍കി.

ദിനംപ്രതി സമൂഹ മാധ്യമങ്ങളിലൂടെ പലതരത്തിലുള്ള ആക്ഷേപങ്ങൾക്ക് ഇരയാകാറുണ്ടെന്നും എന്നാൽ ഒരാള്‍ തന്റെ മകളെ ബലാത്സംഗം ചെയ്യുമെന്ന്​ ഭീഷണിപ്പെടുത്തിയത് തന്നെ അസ്വസ്ഥയാക്കിയെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ഇത്തരം ദുഷിച്ച ചിന്താഗതിയുള്ളവർ രക്ഷപ്പെടാന്‍ പാടില്ല എന്നുള്ളതുകൊണ്ടാണ് പൊലീസില്‍​ പരാതിപ്പെട്ടതെന്നും​ അവർ പറഞ്ഞു. ​

Read also:എട്ടു വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതികളുടെ മൊഴി ഞെട്ടിക്കുന്നത്

ഗിരീഷ്​ കെ എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ​പ്രിയങ്ക ചതുര്‍വേദിയുടെ മകൾക്കെതിരെ ഭീഷണി ഉയര്‍ന്ന​ത്.​ അക്കൗണ്ട്​ വിലാസവും കമെന്റിന്റെ തെളിവുകളുമടക്കം പ്രിയങ്ക ഞായറാഴ്​ച ട്വീറ്റ്​ ചെയ്തിരുന്നു. ഇതിനു ശേഷം ഭീഷണി മുഴക്കിക്കൊണ്ടുള്ള ട്വീറ്റ് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്​​.

shortlink

Related Articles

Post Your Comments

Related Articles


Back to top button