കോട്ടയം: വൈദികരുടെ അറസ്റ്റിന് മുന്നോടിയായി കേസന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ ജി എസ്. ശ്രീജിത്ത് കോട്ടയം ഒാര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി. കോട്ടയത്തെ ദേവലോകത്തെത്തി സഭാധ്യക്ഷനുമായി ഐ.ജി കൂടിക്കാഴ്ച നടത്തി. കേസിന്റെ ഗൗരവവും ലഭ്യമായ തെളിവുകളും വൈദികര്‍ക്ക് എതിരാണെന്നും അറസ്റ്റ് പോലെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും ഐ.ജി സഭാധ്യക്ഷന് പൗലോസ് ദ്വിതീയന്‍ കാതോലിക ബാവയെ അറിയിച്ചു.
അദ്ദേഹം തീരുമാനത്തെ സ്വാഗതം ചെയ്യുകയും, യാതൊരു വിധത്തിലും സഭ ഈ അന്വേഷണത്തെ സ്വാധീനിക്കില്ലെന്നും ഐജി ശ്രീജിത്തിനു മറുപടി നല്കി. മുന്‍കൂട്ടി അനുമതി വാങ്ങിയ ശേഷമായിരുന്നു ഇന്ന് ഐജിയും സഭാധ്യക്ഷനുമായുള്ള കൂടിക്കാഴ്ച. അന്വേഷണ സംഘത്തിലെ എസ്.പി അടക്കമുള്ളവരും ഐ ജിക്കൊപ്പമുണ്ട്. അതിനിടെ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒാര്‍ത്തഡോക്സ് വൈദികരില്‍ ഒരാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചു.
നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി ഫാ. എബ്രഹാം വര്‍ഗീസാണ് ഹൈകോടതിയെ സമീപിച്ചത്. എബ്രഹാം വര്‍ഗീസ് ഉള്‍പ്പടെ നാല് വൈദികര്‍ക്കെതിരെയാണ് യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വൈദികര്‍ക്കെതിരെ കേസെടുത്തത്. കേസിന്റെ എഫ്.ഐ.ആര് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Post Your Comments