ഭോപ്പാല്‍: നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ 23 വയസുകാരനായ മഹേന്ദ്ര സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പ്രതി തട്ടിയെടുക്കുകയായിരുന്നു. മധ്യപ്രദേശിലെ സത്‌നയിലാണ് സംഭവം.
Read also:കുടുങ്ങിക്കിടന്ന 104 തീർത്ഥാടകരെ രക്ഷപ്പെടുത്തി
പീഡിപ്പിച്ച ശേഷം കുട്ടി മരിച്ചെന്ന് കരുതിയാണ് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചത്. കുട്ടിയ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയെ തെരച്ചിലിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
പോലീസില്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രതിയെ നാട്ടുകാർ പിടികൂടിയിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Post Your Comments