ന്യൂഡൽഹി : കനത്ത മഴയെ തുടര്ന്ന് നേപ്പാളിൽ കുടുങ്ങിക്കിടന്ന കൈലാസ് മാനസരോവർ തീർത്ഥാടകരിൽ 104 പേരെ രക്ഷപ്പെടുത്തി. സിമികോട്ടിൽ നിന്ന് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഏഴ് വിമാനങ്ങളിലായാണ് ഇവരെ മാറ്റിയത്. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.
മൂന്നിടങ്ങിളിലായി 1575 പേരാണ് കുടുങ്ങി കിടന്നത്. രണ്ടുപേർ മരിച്ചിരുന്നു. മരിച്ചവരിൽ ഒരാൾ മലയാളിയായ ലീല അന്തർജനമാണ്. തീർത്ഥാടക സംഘത്തിൽ 40 മലയാളികൾ ഉണ്ടായിരുന്നു. ആളുകളെ രക്ഷപ്പെടുത്താൻ കേന്ദ്രം നേപ്പാളിന്റെ സൈനിക വിമാനം ആവശ്യപ്പെട്ടിരുന്നു.
Post Your Comments