മുളന്തുരുത്തി: പേവിഷബാധയേറ്റ് ഏഴ് വയസുകാരി മരിച്ചു. തുരുത്തിക്കര വെട്ടിക്കന്‍ ചക്ര വേലില്‍ റോയിയുടെ മകള്‍ അനന്യ റോയിയാണ് മരിച്ചത്. കുറച്ച് ദിവസമായി പനി ബാധിച്ച് ചികില്‍സയിലായിരുന്നു കുട്ടി. തുടർന്ന് കഴിഞ്ഞ ദിവസം പേവിഷ ബാധയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ വച്ച് കുട്ടി മരിക്കുകയായിരുന്നു.
ALSO READ: പ്രഷർ കുക്കറിന്റെ വിസിൽ തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം
എവിടെ നിന്നാണ് കുട്ടിയുടെ ശരീരത്തില്‍ പേവിഷബാധ ഏറ്റതെന്ന് അറിവില്ല. ഇതോടെ ആരോഗ്യ വകുപ്പ് അധികൃതര്‍ കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തു.കുട്ടിയുടെ വീട്ടിലുള്ള വളര്‍ത്തുനായയെ നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടിയുടെ അടുത്ത ബന്ധുക്കളായ ആറ് പേര്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ കുത്തിവെയ്പ് നടത്തി.തലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അനന്യ. മാതാവ് ആശ, സഹോദരി അഷ്മിത. സംസ്‌കാരം ഇന്ന് പകല്‍ 12ന് മുളന്തുരുത്തി മാര്‍ത്തോമസ് കത്തീഡ്രലില്‍ നടക്കും.
Post Your Comments