KeralaLatest News

ഇരുട്ടിവെളുത്തപ്പോള്‍ ഉടമകളറിയാതെ അക്കൗണ്ടിൽ കോടികള്‍ : അക്കൗണ്ട് മരവിപ്പിച്ച് ബാങ്ക്

കോട്ടയ്‌ക്കല്‍: മലപ്പുറം കോട്ടയ്‌ക്കലില്‍ 20 പേരുടെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ നിക്ഷേപമായി എത്തി. കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല ജീവനക്കാരായ 20 പേരുടെ എസ്.ബി.ഐ അക്കൗണ്ടിലേക്കാണ് ഉറവിടം വ്യക്തമല്ലാതെ കോടികള്‍ എത്തിയത്. സാങ്കേതിക തകരാണെന്ന വിശദീകരണമാണ് ബാങ്ക് അധികൃതര്‍ നല്‍കുന്നത്.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ ജീവനക്കാരുടെ എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടുകളിലാണ് അപ്രതീക്ഷിതമായി പണമെത്തിയത്. 20 ഓളം അക്കൗണ്ടുകളിലായി 40 കോടിയലധികം രൂപയെത്തിയെത്തി.പണം അക്കൗണ്ടില്‍ എത്തിയതോടെ 20 അക്കൗണ്ടുകളും ബാങ്ക് മരവിപ്പിച്ചിരിക്കുകയാണ്. സാങ്കേതിക പ്രശ്‌നം മൂലമാണ് ഇത്തരത്തില്‍ പണം എത്തിയതെന്നാണ് ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

തുക പിന്‍വലിച്ചതായി പിന്നീട് ബാങ്ക് സ്റ്റേറ്റ്‌മെന്റ് നല്‍കി. ആര്യ വൈദ്യശാല ജീവനക്കാരുടെ ശമ്പളം ഈ അക്കൗണ്ട് വഴിയാണ്. ശമ്പളമെത്തിയോ എന്നറിയാന്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വന്‍ തുക നീക്കിയിരുപ്പ് ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ അക്കൗണ്ട് മരവിപ്പിച്ചതോടെ പലര്‍ക്കും ശമ്പളം പോലും പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അക്കൗണ്ടില്‍ പണം എത്തിയത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമാണോ എന്നും ഇവര്‍ സംശയം പ്രകടിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button