കൊച്ചി: മന്ദബുദ്ധിയാണെന്നും ഞാനൊരു ഭീരുവാണെന്നും വിചാരിച്ചു കൊള്ളു, നടന് ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുക്കണമെന്ന നിലാപാടിലുറച്ച് നിന്നിരുന്നോ എന്ന ചോദ്യത്തിന് നടി ഊര്‍മ്മിള ഉണ്ണി മാധ്യമങ്ങള്‍ക്ക് നല്കിയ മറുപടിയാണ്. അതുമായി ബന്ധപ്പെട്ട മറ്റു ചോദ്യങ്ങള്‍ക്കാകട്ടെ അമ്മയെ കാണാണം, ഫോണ്‍ വരുന്നു എന്നെല്ലാം പറഞ്ഞ് നടി ഒഴിഞ്ഞ് മാറുകയും ചെയ്തു.
Also Read : ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന വേദിയില്‍ ഞങ്ങളുമില്ല; ദീപാ നിശാന്തിന് പിന്നാലെ വിദ്യാര്‍ത്ഥികളും
‘അതിപ്പോ നമ്മുടെ വീട്ടിലെ ജോലിക്കാരി വീട്ടിപ്പോയെന്ന് വിചാരിക്ക്യാ, അയ്യോ ഇനീതിപ്പോ നാളെ വരുവോന്ന് ഒക്കെ ഒരു വീട്ടമ്മയ്ക്കുണ്ടാവുന്ന ആകാംഷയില്ലേ, അതു പോലൊരു ആകാംഷ, അത്രേയുള്ളു’. നടന് ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുക്കണമെന്ന നിലാപാടിലുറച്ച് നിന്നിരുന്നോ എന്ന ചോദ്യത്തിന് നടി ഊര്‍മ്മിള ഉണ്ണി നല്കിയ മറുടിയാണ് ഇത്. നിങ്ങളുടെ ചോദങ്ങളോട് ഞാന്‍ ഒന്നും പറയില്ലെന്നും ഊര്‍മ്മിള ഉണ്ണി വ്യക്തമാക്കി.
ഗൗരവമുള്ള ഈ വിഷയത്തെപ്പറ്റി എങ്ങനെ ഇത്ര നിസാരമായി കാണാന്‍ കഴിയുമെന്ന് ചോദിച്ചപ്പോള്‍, എത്രയോ പോസിറ്റീവായുള്ള കാര്യങ്ങള്‍ നമ്മുക്ക് സംസാരിക്കാന്‍ സാധിക്കുമെന്നും, ഓണസദ്യ വിളമ്പുന്നതിനെപ്പറ്റിയും,ഡാന്‍സ് കളിക്കുന്നതിനെപ്പറ്റിയും തന്നോട് ചോദിക്കു ഉത്തരം നല്‍കാമെന്നും മറ്റുമായിരുന്നു നടിയുടെ പ്രതികരണം. എഎംഎംഎ എന്ന് പറയുന്നത് വളരെ നല്ലൊരു സംഘടനയാണ്. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ സംഘടനയെപ്പറ്റി ഉണ്ടായിരിക്കുന്ന വിവാദങ്ങളെല്ലാം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ഊര്‍മ്മിള ഉണ്ണി പറഞ്ഞു.
Post Your Comments