Kerala

കുമ്പസാര പീഡനം; വൈദികര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ചു വൈദികര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച കേസില്‍ വൈദികര്‍ക്കെതിരെ കേസെടുത്തു. പത്തനംതിട്ട സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് പീഡനക്കുറ്റം ചുമത്തി കേസെടുത്തത്.

Also Read : മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക ആരോപണം പുതിയ തലത്തില്‍ : യുവതി തന്നോടൊപ്പമല്ല കഴിയുന്നതെന്ന് ഭര്‍ത്താവ്

അഞ്ച് വൈദികര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് യുവതിയുടെ ഭര്‍ത്താവായിരുന്നു സഭാ നേൃത്വത്തിന് പരാതി നല്‍കിയത്. സംഭവം വിവാദമായെങ്കിലും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി സഭാ നേതൃത്വത്തില്‍ നിന്നും പ്രതികരണമൊന്നുമുണ്ടാവാത്തതില്‍ വിശ്വാസികള്‍ക്കിടയിലും വലിയ പ്രതിഷേധമുണ്ടായിരുന്നു.

അതേസമയം ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ കുമ്പസാര ലൈംഗിക പീഡന ആരോപണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയിരുന്നു. കുമ്പസാര രഹസ്യം ചോര്‍ത്തിയത് 10 വര്‍ഷം മുമ്പാണെന്ന് വെളിപ്പെടുത്തി പീഡനത്തിന് ഇരയായ യുവതി ഓര്‍ത്തോഡോക്‌സ് സഭയിലെ അഞ്ചു വൈദികര്‍ക്കെതിരേ സഭാനേതൃത്വത്തിന് സത്യവാങ്മൂലം എഴുതിനല്‍കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button