Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയതിന് പിന്നാലെ തന്നെ സോഷ്യല്‍ മീഡിയകളില്‍ അപമാനിക്കാന്‍ ശ്രമമെന്ന് കന്യാസ്ത്രീ

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പരാതി നല്‍കിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയകളിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കന്യാസ്ത്രീ. താന്‍ മോശക്കാരിയാണെന്ന് വരുത്തി തീര്‍ക്കുന്ന തരത്തില്‍ പ്രചാരണം നടത്തുകയാണെന്ന് ഇവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വൈക്കം ഡിവൈഎസ്പി കെ സുഭാഷിന് പരാതി നല്‍കി.

READ ALSO: കന്യാസ്ത്രീക്കെതിരെ മറുപരാതി നല്‍കി ബിഷപ്പ്

തനിക്ക് അവിഹിതബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ഇതിനി പിന്നില്‍ ബിഷപ്പുമായി ബന്ധപ്പെട്ടവരാണ്. കന്യാസ്ത്രീയെ മോശപ്പെട്ടവളായി ചിത്രീകരിച്ച് കേസ് ദിശമാറ്റി വാടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കന്യാസ്ത്രീ പറയുന്നു. അതിനിടെ, പരാതി നല്‍കിയവരടക്കമുള്ള കന്യാസ്ത്രീകളെയും ഒപ്പമുള്ളവരെയും അനുനയിപ്പിക്കാന്‍ ജലന്തര്‍ രൂപതയില്‍നിന്നുള്ള വൈദികസംഘം കന്യാസ്ത്രീയുടെ കുടുബാംഗങ്ങളെ കണ്ട് ചര്‍ച്ച നടത്തിയതായും വിവരമുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് തവണ പൊലീസ് ഉദ്യോഗസ്ഥര്‍ മഠത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നു. പരാതിയില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ കന്യാസ്ത്രീയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. രഹസ്യമൊഴിയെടുക്കാന്‍ അനുമതി തേടുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

shortlink

Post Your Comments


Back to top button