ഒരു ചെറിയ കാറ്റടിച്ചാല്‍ നിലത്ത് വീണ് നിലവിളിക്കുന്നതാണ് ബ്രസീല്‍ താരം നെയ്മറിന്റെ ശീലം. എതിരാളികള്‍ നെയ്മറി ഏറ്റവുമധികം ട്രോളുന്നതും ഇതിന്റെ പേരിലാണ്. ലോകകപ്പില്‍ കോസ്റ്റാറിക്കയ്ക്കെതിരെയുള്ള മത്സരത്തില്‍ നെയ്മറിന്റെ അഭിനയം പാളിയതും വാര്‍ത്തയ്ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു. എതിര്‍ താരങ്ങള്‍ ഒന്നു തൊടുമ്പോഴേക്കും വീഴുന്ന നെയ്മറിനെ പരിഹസിച്ച് തൊട്ടാവാടി എന്ന് വിളിപ്പേരും വന്നു.
അഭിനയം കയ്യോടെ പിടികൂടിയത് വിഎആർ ആണ്. കോസ്റ്ററിക്കൻ ഡിഫൻഡർ ഗോൺസാലസ് തന്നെ പിടിച്ചു തള്ളിയെന്ന മട്ടിൽ നെയ്മർ പിറകിലേക്ക് മറിഞ്ഞുവീഴുകയും പെനാലിറ്റിക്കു വേണ്ടി അപ്പീല്‍ ചെയ്യുകയും ചെയ്തു. റഫറി പെനാൽറ്റി കിക്ക് അനുവദിക്കുകയും ചെയ്തു. എന്നാൽ കോസ്റ്ററിക്കൻ താരങ്ങൾ പ്രതിഷേധവുമായി എത്തിയതോടെ പിന്നീടുള്ള തീരുമാനം റഫറി വിഎആറിനു വിട്ടു. നെയ്മറിൻറെ ശരീരത്തിൽ സ്പർശിക്കുന്നതിൽ നിന്ന് പരമാവധി വിട്ടുനിന്നായിരുന്നു ഗോണ്‍സാലസിന്‍റെ പ്രതിരോധമെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായതോടെ പെനാലിറ്റി കിക്ക് അനുവദിക്കാനുള്ള റഫറിയുടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
ഇപ്പോള്‍ പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ് മാധവനാണ് നെയ്മറെ ട്രോളി രംഗത്തെത്തിയത്. ‘കലാമണ്ഡലം നെയ്മറാശാന്‍’ എന്നാണ് അഭിനയം കണ്ട് നെയ്മറെ മാധവന്‍ വിശേഷിപ്പിച്ചത്. ബ്രസീല്‍-മെക്സിക്കോ മത്സരം അവസാനിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
മത്സരത്തില്‍ മെക്സിക്കോയെ പരാജയപ്പെടുത്തി ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീലിന്റെ വിജയം.
കലാമണ്ഡലം നെയ്മാരാശൻ. ?? pic.twitter.com/mS4s9GbLku
— N.S. Madhavan (@NSMlive) July 2, 2018
Post Your Comments