അബുദാബി : യു.എ.ഇയുടെ സ്ഥാപക പിതാവ് അന്തരിച്ച ഷെയ്ഖ് സെയ്ദ് ബിന്‍ അല്‍ നഹ്യാന്റെ അടുത്ത സുഹൃത്ത് മരിച്ചതായി റിപ്പോര്‍ട്ട്. ഷെയ്ഖിന്റെ പഴയകാല സുഹൃത്തുക്കളില്‍ ഒരാളായ ഷെയ്ഖ് മുബാറക് ബിന്‍ ഉുരാന്‍ അല്‍ മണ്‍സൂരിയാണ് മരിച്ചത്. 79 വയസായിരുന്നു.
അബുദാബി കിരീടവകാശിയും രാജകുമാരനുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇദ്ദേഹത്തിന്റെ മരണത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തി. മാത്രമല്ല ഭരണകൂടത്തിന് വിശ്വസ്തനും അതിലുപരി നല്ലൊരു ആത്മസുഹൃത്തിനെയുമാണ് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Also : വേശ്യാലയത്തില്‍ നിന്നും എക്സ്.എം.എല്‍.എ പിടിയില്‍, പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു
അബുദാബിയിലെ അല്‍ ദാഫ്രയില്‍ 1939ലാണ് ഷെയ്ഖ് അല്‍ മണ്‍സൂരിയുടെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ ഷെയ്ഖ് സെയ്ദിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായി മാറുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം അബുദാബി അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
Post Your Comments