KeralaLatest NewsNews

നടിമാര്‍ രാജി വെച്ചതിനെ തുടര്‍ന്ന് അടുത്ത നീക്കം വ്യക്തമാക്കി ഇടവേള ബാബു

കൊച്ചി: നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നില്‍ക്കുന്ന നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം സംബന്ധിച്ച് വിവാദങ്ങള്‍ പുകയുകയാണ്. ഇതിനിടെ പ്രതിഷേധ സൂചകമായി സംഘടനയില്‍ നിന്നും നാലു നടിമാര്‍ രാജി വയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ രാജി വെച്ചവരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. നടിമാര്‍ രാജി വെച്ചതിനെ തുടര്‍ന്ന് സംഘടന ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ അവസരത്തിലാണ് അടുത്ത നീക്കം വ്യക്തമാക്കി ഇടവേള ബാബു രംഗത്തെത്തിയത്. നടിമാര്‍ രാജിവെച്ചതിന് പിന്നിലെ വികാരങ്ങള്‍ എന്തു തന്നെയായാലും പരിശോധിക്കാന്‍ തയാറാണെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാലും അറിയിച്ചിരുന്നു.

അക്രമിക്കപ്പെട്ട നടി, റീമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവരാണ് സംഘടനയില്‍ നിന്നും രാജി വെച്ചത്. നടിമാരുടെ രാജിക്ക് പിന്നാലെ താരങ്ങളായ പത്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ ജനറല്‍ ബോഡി മീറ്റിങ് നടത്തണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button