തിരുവനന്തപുരം : സംസ്ഥാനത്ത് ഇടിമിന്നലും ശക്തമായ കാറ്റോടും കൂടിയ കനത്ത മഴ വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എട്ടു ജില്ലകള്‍ക്കു ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു കാറ്റും ഇടിമിന്നലും മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകിട്ട് നാലു മണി മുതല്‍ മൂന്നു മണിക്കൂര്‍ നേരത്തേക്കാണു മുന്നറിയിപ്പ്.
Read Also : നാളെ ഹർത്താൽ
കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി.മീ. വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തു കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തു മത്സ്യബന്ധനത്തിനു പോകരുത്. കൂടാതെ, ലക്ഷദ്വീപിന്റെ കിഴക്കുഭാഗത്തും കേരള തീരത്തും മത്സ്യബന്ധനത്തിനു പോകുമ്പോള്‍ ജാഗ്രത പാലിക്കണം. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മുതല്‍ അടുത്ത 24 മണിക്കൂറിലേക്കാണു മുന്നറിയിപ്പ് ബാധകം.
Post Your Comments