തിരുവനന്തപുരം : നിപ പനിയ്ക്കു ശേഷം ഈ രോഗം പടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കാലത്താണ് പടര്‍ന്നു പിടിക്കുന്ന എലിപ്പനിയുടെ കാര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എലിപ്പനിയുടെ രോഗാണുവുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുള്ള തൊഴിലുകളുമായി ബന്ധപ്പെട്ടാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ഓടകള്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍, മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നവര്‍ക്കാണ് എലിപ്പനിക്ക് കൂടുതല്‍ സാധ്യതയുള്ളത്.
എലികള്‍, കാര്‍ന്നുതിന്നുന്ന ജീവികളായ അണ്ണാന്‍, മരപ്പട്ടി, വളര്‍ത്തുമൃഗങ്ങളായ പട്ടി, പന്നി, കന്നുകാലികള്‍ തുടങ്ങിയ മൃഗങ്ങളും ഇതിന്റെ രോഗാണുവാഹകരായി കണ്ടെത്തിയുണ്ട്. ഇവയുടെ മൂത്രം കലര്‍ന്ന വെള്ളമോ മണ്ണോ മറ്റ് വസ്തുക്കള്‍ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയോ ആണ് രോഗം പകരുന്നത്. എന്നാല്‍ രോഗിയില്‍ നിന്ന് മറ്റൊരു മനുഷ്യനിലേയ്ക്ക് ഈ രോഗം പകരാറില്ല.
read also : കാറപകടത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച യുവതിയെ ആശുപത്രിയിലെ മോര്‍ച്ചറി ഫ്രിഡ്ജില്‍ ജീവനോടെ കണ്ടെത്തി
പനി, പേശിവേദന, കാല്‍ വണ്ണയിലെ പേശികള്‍ ഉദര പേശികള്‍, നട്ടെല്ലിന്റെ കീഴ്ഭാഗത്തെ പേശികള്‍ എന്നിവിടങ്ങളില്‍ തൊടുമ്പോഴുള്ള വേദന, തലവേദന, കണ്ണില്‍ ചുവപ്പ് എന്നിവ പ്രധാന ലക്ഷണങ്ങളാണ്. വൃക്കയെ ബാധിക്കുകയാണെങ്കില്‍ മൂത്രത്തിന്റെ അളവ് കുറയുകയും, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുകയും ചെയ്യും. ശ്വാസകോശത്തെ ബാധിച്ചാല്‍ ചുമയും നെഞ്ചുവേദനയും കരളിനെ ബാധിച്ചാല്‍ മഞ്ഞപ്പിത്തവും രോഗലക്ഷണമായി കാണാം. കരള്‍ രോഗം, പ്രമേഹം തുടങ്ങിയ മറ്റ് രോഗങ്ങള്‍ ഈ രോഗത്തെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിക്കുന്നു.
Post Your Comments