Life StyleFood & CookeryHealth & Fitness

ബ്രേക്ക്ഫാസ്റ്റിന് പഴം ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക

മലയാളികളുടെ പ്രധാന ഭക്ഷണമാണ് പുട്ടും പഴവും. നമ്മുടെ ആരോഗ്യത്തിനും പുട്ടും പഴവും വളരെ നല്ലതാണെന്നാണ് നമ്മുടെയൊക്കെ കാഴ്ച്ചപ്പാട്. എന്നാല്‍ ഇനി ആരും സ്ഥിരമായി രാവിലെ പഴം കഴിക്കേണ്ട. കാരണം പുതിയ പഠനങ്ങള്‍ അനുസരിച്ച് രാവിലെ പഴം കഴിക്കുന്നത് ശരീരത്തിന് വളരെ ദോഷം ചെയ്യും.

രാവിലെ പ്രാതല്‍ കഴിയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ ഒരു ഏത്തപ്പഴം കഴിച്ചാല്‍ അത് വിശപ്പ് മാറ്റും എന്നത്. എന്നാല്‍ ചിലപ്പോള്‍ ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാന്‍ തോന്നാത്ത വിധത്തിലേക്ക് ഇത് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ മാറ്റും. ഇത് അനാരോഗ്യത്തിലേക്ക് നയിക്കുന്നു. പഴത്തില്‍ പഞ്ചസാര 25 ശതമാനം ആണ് അടങ്ങിയിട്ടുള്ളത്. മാത്രമല്ല അസിഡികും ആണ് ഇത്. അതുകൊണ്ട് പ്രമേഹത്തിന് വഴിവെക്കേണ്ടെങ്കില്‍ ഈ ശീലം നിര്‍ത്തുന്നതാണ് നല്ലത്.

Also Read : രാവിലെ 10 മണിക്ക് ശേഷം ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതു കൂടി അറിയുക

ഏത്തപ്പഴം കഴിയ്ക്കുമ്പോള്‍ നല്ല ഉന്‍മേഷമായിരിക്കും ഉണ്ടാവുന്നത്. എന്നാല്‍ അധികം താമസിയാതെ തന്നെ ആ ഉന്‍മേഷം ഇല്ലാതാക്കാന്‍ പഴത്തിന് കഴിയും. അതുകൊണ്ട് തന്നെ രാവിലെ പഴം കഴിയ്ക്കുന്നത് അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍ തന്നെ സമ്മതിയ്ക്കുന്നു. കൂടാതെ രാവിലെ തന്നെ പഴം കഴിയ്ക്കുന്നത് വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ കാരണമാകും. പലപ്പോഴും പഴം വയറിനെ ദിവസം മുഴുവന്‍ പ്രശ്നത്തിലാക്കാനും സാധ്യതയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button