ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിച്ചിച്ച് ഒരു സ്‌കാര്‍ഫ്. ലോകത്തെ ഏറ്റവും വലിയ സ്‌കാര്‍ഫ് നെയ്ത് ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് കമ്പോഡിയ.
കമ്പോഡിയന്‍ തലസ്ഥാനമായ ഫ്നോം പെന്‍ഹിലാണ് ലോകത്തെ ഏറ്റവും വലിയ സ്‌കാര്‍ഫ് പ്രദര്‍ശിപ്പിച്ചത്. 1149 മീറ്റര്‍ നീളമാണ് സ്‌കാര്‍ഫിനുള്ളത്.
ഫെബ്രുവരിയിലാണ് സ്‌കാര്‍ഫിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ആയിരത്തോളം വൊളന്റിയര്‍മാരും സ്‌കാര്‍ഫ് നിര്‍മാണത്തില്‍ പ്രഗത്ഭരായവരും ഒരുമിച്ചാണ് സ്‌കാര്‍ഫ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.
സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനായി സ്‌കാര്‍ഫിനായി പ്രത്യേക സ്ഥലമൊരുക്കി പ്രദര്‍ശിപ്പിക്കും. സ്ഥലം ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഗിന്നസ് റെക്കോഡ് പ്രഖ്യാപിക്കുന്ന ചടങ്ങിന് ആയിരക്കണക്കിന് കമ്പോഡിയക്കാരാണ് എത്തിയത്.
സ്‌കാര്‍ഫിനെ ക്രാമ എന്ന മറ്റൊരു പേരിലും പറയപ്പെടുന്നുണ്ട്. കമ്പോഡിയയിലെ പരമ്പരാഗത സ്‌കാര്‍ഫാണ് ക്രാമ.
Post Your Comments