തമിഴ് നടന് ആര്യയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട്. ഹാജരാകാന്‍ ഉത്തരവിട്ടപ്പോഴൊക്കെ ഹാജരാകാതിരിന്നതിനെ തുടര്‍ന്ന് നടന് ആര്യയ്ക്കും സംവിധായകന് ബാലയ്ക്കുമെതിരയൊണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2012ല്‍ റിലീസ് ചെയ്ത അവന് ഇവന് എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കുമെതിരെ നടപടി. തിരുനെല്‍വേലിയിലെ ജില്ല കോടതിയാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്.
READ ALSO: “ആര്യയല്ല ജീവിത പങ്കാളിയെങ്കില്‍ ഒറ്റയ്ക്ക് ജീവിയ്ക്കും”: വെളിപ്പെടുത്തലുമായി അബര്‍നദി
അവന് ഇവനില്‍ സിങ്കമ്ബട്ടി സമീന്ദാര് തീര്‍ത്ഥപതി രാജയെയും സൊരിമുത്തു അയ്യനാര് കോവിലിനേയും മോശമായിട്ടാണ് ചിത്രീകരിച്ചത് എന്ന ചൂണ്ടിക്കാട്ടി തീര്‍ത്ഥപതി രാജയുടെ മകന് ശങ്കര്‍ ആത്മജന് അമ്പായി പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് വിളിക്കുമ്പോഴൊക്കെ ആര്യയും ബാലയും തുടര്‍ച്ചയായി ഹാജരായില്ല. തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
വൈകാതെ തന്നെ ആര്യയും സംവിധായകന് ബാലയെയും അറസ്റ്റ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോടതിയില്‍ അടുത്ത ഹിയറിങ് വെച്ചിരിക്കുന്നത് ജൂലൈ 13നാണ്.
Post Your Comments