ദുബായ്•വേനലവധി ആഘോഷിക്കാന്‍ ഗ്രീക്ക് ദ്വീപിലേക്ക് പോകുന്ന പൗരന്മാര്ക്ക് മുന്നറിയിപ്പുമായി യു.എ.ഇ എംബസി. പ്രത്യേകിച്ചും സന്തോരിണി ദ്വീപ് സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന എമിറാത്തികള്‍ അവരുടെ വിലപിടിപ്പുള്ള വസ്തുക്കളില്‍ ജാഗരൂകരായിരിക്കണമെന്ന് യു.എ.ഇ എംബസി മുന്നറിയിപ്പ് നല്കി.
അള്‍ജീരിയന്‍ കടലില്‍ ഗ്രീസിന്റെ തെക്കുകിഴക്കന്‍ തീരത്ത് നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ദ്വീപാണ് സന്തോരിണി. ഗോള്‍ഡന്‍ ബീച്ചുകള്‍ക്കും പ്രണയാര്‍ദ്രമായ സൂര്യാസ്തമയങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് സന്തോരിണി.
വേനല്‍ മാസങ്ങളില്‍ ഇവിടേക്ക് സഞ്ചാരികളുടെ വലിയ പ്രവാഹമുണ്ടാകാറുണ്ട്. അതിനാല്‍, ഇവിടം സന്ദര്‍ശിക്കുന്ന എമിറാത്തികള്‍, പ്രത്യേകിച്ചും സൂര്യാസ്തമയത്തിന് ശേഷം, അവരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കണമെന്നും എംബസി മുന്നറിയിപ്പ് നല്കി.
Post Your Comments