കൊച്ചി: മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ് എഫ് ഐയെ രൂക്ഷമായി വിമർശിച്ച് എ ബി വിപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. എസ് എഫ് ഐയുടെ തലതിരിഞ്ഞ നിലപാടുകളുടെ രക്തസാക്ഷിയാണ് അഭിമന്യു എന്ന് ശ്യാം രാജ് പറഞ്ഞു. രണ്ടു കാര്യങ്ങളിൽ നിലപാട് മാറിയില്ലെങ്കിൽ ഇനിയും രക്തസാക്ഷികൾ ഉണ്ടാവുമെന്നും ശ്യാം രാജ് പറഞ്ഞു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ശ്യാം രാജ് ഇത് വെളിപ്പെടുത്തിയത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
അഭിമന്യു എസ് എഫ് ഐയുടെ “നിലപാടുകളുടെ” രക്തസാക്ഷി…
അഭിമന്യു രക്ത സാക്ഷി ആക്കപ്പെട്ടതാണ്,എസ് എഫ് ഐ യുടെ തല തിരിഞ്ഞ നിലപാടുകൾ കാരണം. ക്യാമ്പസുകളിൽ തങ്ങളല്ലാതെ മറ്റൊരു വിദ്യാർത്ഥി സംഘടനയും പ്രവർത്തിക്കാൻ പാടില്ലെന്ന, ഇവരുടെ യഥാർത്ഥ ഫാസിസ്റ്റ് നിലപാടിന് ഇരയാവുകയായിരുന്നു അഭിമന്യു.പോപ്പുലർ ഫ്രണ്ട് എന്ന തീവ്രവാദ റിക്രൂട്ടിംഗ് ഏജൻസിയുടെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളേജിൽ പോസ്റ്റർ ഒട്ടിക്കേണ്ടെന്ന എസ് എഫ് ഐ യുടെ വാദത്തെ തുടർന്നാണ് സംഘർഷം നടന്നതും, അഭിമന്യുവിനെ ഒരാൾ പിന്നിൽ നിന്നു പിടിച്ചു നിർത്തിയതും, മറ്റൊരാൾ മുന്നിൽ നിന്ന് കുത്തിക്കൊലപ്പെടുത്തിയതും…
മുകളിൽ സൂചിപ്പിച്ച നിലപാടിൽ എസ് എഫ് ഐ ചെറിയ മാറ്റം വരുത്തും.ഏതെങ്കിലും സംഘടന എബിവിപി യെ എതിർക്കുന്നുണ്ടെങ്കിൽ, അവർക്ക് എസ് എഫ് ഐയുടെ കീഴിൽ ആ ക്യാമ്പസിൽ പ്രവർത്തിക്കാവുന്നതാണ്..
മഹാരാജാസ് കോളേജിൽ,എബിവിപി യുടെ വനിത പ്രവർത്തകയെ അടക്കം എസ് എഫ് ഐതടഞ്ഞപ്പോഴും ക്യാമ്പസ് ഫ്രണ്ടിനെ, അതിനകത്ത് കയ്യെഴുത്ത് പോസ്റ്റർ ഒട്ടിക്കാൻ എസ് എഫ് ഐ സഹായിച്ചിരുന്നു. പക്ഷേ അതിൽ, എബിവിപി യ്ക്ക് എതിരായി തന്നെ എഴുതണം.
ഇങ്ങനെ എബിവിപിയെ തടയാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലടക്കം, എസ് എഫ് ഐ പോറ്റി വളർത്തിയ വിഷപ്പാമ്പ് സ്വയം വളരാൻ തുടങ്ങിയപ്പോഴാണ് എസ് എഫ് ഐ എതിർത്തതും, പാമ്പ് അവരെ തിരിച്ചു കൊത്തിയതും….
ഈ രണ്ടു കാര്യങ്ങളിൽ നിലപാട് മാറ്റാൻ എസ് എഫ് ഐ തയ്യാറായില്ലെങ്കിൽ സംഘർഷങ്ങൾ ഇനിയും കുറയില്ല..
ഒന്ന് – ക്യാമ്പസ് ഫ്രണ്ടുമായുള്ള അവിഹിത കൂട്ടുകെട്ട് എസ് എഫ് ഐഅവസാനിപ്പിക്കുക…
രണ്ട് – അനാവശ്യമായി മറ്റു പ്രസ്ഥാനങ്ങളെ എതിർക്കുന്ന രീതി അവസാനിപ്പിക്കുക..
എസ് എഫ് ഐക്യാമ്പസ് ഫ്രണ്ടിനെ വളർത്താതിരുന്നെങ്കിലോ, വളർന്നതിനു ശേഷം പോസ്റ്റർ ഒട്ടിക്കുന്നത് തടയാതിരുന്നെങ്കിലോ, അഭിമന്യു കൊല്ലപ്പെടില്ലായിരുന്നു….. ഉറപ്പിച്ചു തന്നെ ഇത് പറയാൻ കാരണം, എണ്ണിയാലൊടുങ്ങാത്ത കലാലയങ്ങളിൽ എബിവിപി യുടെ ഫ്ലക്സുകളും, പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അവിടെയൊന്നും ഒരാൾക്കു പോലും മുറിവേറ്റിട്ടു കൂടിയില്ല….
Post Your Comments