
മലപ്പുറം: മലപ്പുറം ജില്ലയിൽ ഇന്ന് മാത്രം മൂന്ന് പ്രായപൂർത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ച കേസ് പോലീസ് രജിസ്റ്റർ ചെയ്തു. മദ്രസാ അധ്യാപകനും, ഓട്ടോ ഡ്രൈവറും ഉള്‍പ്പടെയുള്ള ഉള്ളവരാണ് വിവിധ സ്ഥലങ്ങളില്‍ നടന്ന മൂന്ന് പോക്‌സോ കേസുകളില്‍ അറസ്റ്റിലായത്. മങ്കടയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവറായ യുവാവിനെ അറസ്റ്റു ചെയ്തു. പീഡനം നടന്നത് പെണ്‍കുട്ടിയുടെ അമ്മയുടെ ഒത്താശയോടെയാണ് എന്ന് വ്യക്തമായതിനെ തുടര്‍ന്നത് അവരെയും പോലിസ് അറസ്റ്റ് ചെയ്തു.
അമ്മയുടെ കാമുകനായ തിരൂര്‍ക്കാട് സ്വദേശിയായ സുഹൈലാണ് പിടിയിലായത്. ഒരുവർഷമായി തന്നെ പീഡിപ്പിക്കുന്നെന്നു പെൺകുട്ടി മൊഴി നൽകി.പെണ്‍കുട്ടി തന്നെ വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ അച്ഛന് സംഭവത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് പോലിസ് പറയുന്നു. പ്രതികളെ മഞ്ചേരി കോടതി റിമാന്റ് ചെയ്തു. പെരിന്തല്‍ മണ്ണ കുളത്തൂരില്‍ പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടികളെ മദ്രസാ അധ്യാപകന്‍ പീഡിപ്പിച്ചു.
ലക്ഷ ദ്വീപ് സ്വദേശികളായ കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. മദ്രസാ അധ്യപകനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മത പഠനത്തിനായി കേരളത്തില്‍ എത്തിയ ഇവര്‍ ഒരു വര്‍ഷമായ നിരന്തരം പീഡനത്തിനിരയായതായി പറയുന്നു. മലപ്പുറം കൊണ്ടോട്ടിയില്‍ പതിനേഴു വയസ്സുകാരിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച മറ്റൊരു പരാതിയിലും പോലിസ് കേസെടുത്തു.
Post Your Comments