നമ്മുടെ ശരീതത്തിലെ ഏറ്റവും മനോഹരമായ ഒരു അവയവമാണ് കണ്ണ്. നമ്മുടെ എല്ലാ സ്വഭാവങ്ങളും നമ്മുടെ ശീലങ്ങളും കണ്ണിലൂടെ വായിച്ചെടുക്കാന്‍ കഴിയും. ഒരു വ്യക്തിയുടെ മനസ് അയാളുടെ കണ്ണുകളില്‍ വായിച്ചറിയാം. തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു.
Also Read : കണ്ണിനു താഴെയുള്ള കറുപ്പകറ്റാൻ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍
എന്നാല്‍ പല സ്ത്രീകളും വിഷമിക്കുന്നതും അവരുടെ കണ്ണുകളെ ഓര്‍ത്താണ്. കാരണം മനോഹരമായ കണ്ണുകളാണ് ഏവരുടേയും ആഗ്രഹം. എന്നാല്‍ എല്ലാവ്രക്കും അത്തരത്തിലുള്ള കണ്ണുകള്‍ ലഭിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. അത്തരത്തില്‍ വിഷമിച്ചിരിക്കുന്ന സ്ത്രീകള്‍ക്കൊരു സന്തോഷ വാര്‍ത്ത. കാരണം വെറും നാലു വഴികളിലൂടെ നിങ്ങളുടെ കണ്ണുകളും മനോഹരവും തിളക്കമുള്ളതുമാക്കി മാറ്റാന്‍ കഴിയും.
നാല് ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി 4 ഗ്ലാസ് വെള്ളത്തില്‍ തിളപ്പിക്കുക. ആറിയ ശേഷം അരിച്ചെടുത്ത് പലപ്രാവശ്യം കണ്ണ് കഴുകുക. പതിവായി ചെയ്താല്‍ കണ്ണിന്റെ തിളക്കം വര്‍ധിക്കും.
ആവണക്ക് തൊലി, ഇല, ഞെട്ട്, വേര് ഇവ സമം എടുത്ത് നീരെടുക്കുക. ഇതില്‍ ആട്ടിന്‍ പാലും വെള്ളവും ചേര്‍ത്ത് കഷായം വച്ച് കണ്ണുതുറന്ന് പിടിച്ച് മുഖം കഴുകുക.
കണ്‍തടങ്ങളില്‍ ബദാം എണ്ണ പുരട്ടി മൃദുവായി മസാജ് ചെയ്താല്‍ ചുളിവുകള്‍ അകറ്റാം.
രാത്രി കിടക്കാന്‍ നേരം ആവണക്കെണ്ണ കണ്‍പീലിയില്‍ പുരട്ടിയാല്‍ കൊഴിച്ചില്‍ മാറിക്കിട്ടും. പീലി വളരുകയും ചെയ്യും.
Post Your Comments